National
മേഴ്‌സിഡസുമായി പോയ കണ്ടെയ്‌നര്‍ തട്ടാന്‍ ശ്രമം; മണിക്കൂറുകള്‍ക്കകം പോലീസ് വലയില്‍

ചണ്ഡീഗഢ് | ഡ്രൈവറെ തോക്കുചൂണ്ടി മേഴ്‌സിഡസ് കാറുകളുമായി പോയ കണ്ടെയ്‌നര്‍ തട്ടിയെടുത്തു. മണിക്കൂറുകള്‍ക്കം പോലീസ് കണ്ടെയ്‌നര്‍ കണ്ടെടുത്ത പോലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റും ചെയ്തു.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 3.5 കോടി രൂപ വിലവരുന്ന അഞ്ച് മേഴ്‌സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നര്‍ വാഹനമാണ് പ്രതികള്‍ തട്ടിയെടുത്തത്. കണ്ടെയ്‌നര്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ഡ്രൈവറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനവുമായി കടന്നുകളയുകയായിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കാറുകള്‍ കണ്ടെടുക്കുകയും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.രഹസ്വാന്വേഷണ വിഭാഗവും പോലീസുമെല്ലാം ചേര്‍ന്ന് നടത്തിയ റെയ്ഡലാണ് വാഹനം പിടികൂടാനായത്. നൂഹ് ജില്ലയില്‍ താമസിക്കുന്ന റസാഖ് എന്നയാളാണ് അറസ്റ്റിലായത്.
---- facebook comment plugin here -----