Connect with us

International

ആശുപത്രിയില്‍ നിന്നും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നറങ്ങി റോഡ് ഷോ നടത്തിയതിന് പിന്നാലെ നിര്‍ബന്ധ പൂര്‍വ്വം ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നും വിമാനമാര്‍ഗം വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അറിയിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ന് മുതല്‍ സജീവമാകുമെന്നും അറിയിച്ചു.

എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനല്ലെന്നും ഗുരുത കൊവിഡ് രോഗികള്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ നല്‍കിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ ഡോക്ടറുടെ അഭിപ്രായങ്ങളെല്ലാം അവഗണിച്ച് മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചികിത്സയില്‍ കിടന്ന വാള്‍ട്ടര്‍ റീഡ് ആശുപത്രിക്ക് മുന്നില്‍ കൂടിയ അനുയായികള്‍ക്കു നന്ദി പറയാനായി “ഞാനിതാ വരുന്നു”വെന്ന് വിഡിയോയില്‍ പറഞ്ഞതിനു ശേഷം ട്രംപ് പുറത്തിറങ്ങിയിരുന്നു. ഇത് ഡോകടര്‍മാരുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതാണ് പ്രസിഡന്റിന്റെ നടപടിയെന്നും നിരവധി പേരെയാണ് അദ്ദേഹം ക്വാറന്റൈനിലാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ബന്ധപൂര്‍വ്വം ആശുപത്രിവാസം അവസാനിപ്പിച്ച് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അടുത്ത സംവാദത്തിന് ട്രംപ് ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest