Covid19
മഹാരാഷ്ട്രയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ്; കര്‍ണാടകയില്‍ രോഗബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു

മുംബൈ | മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 263 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയര്‍ന്നു. 2,52,277 പേരാണ് നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 12,982 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 11,62,585 പേര്‍ ഇതുവരെ രോഗമുക്തരായപ്പോള്‍ 38,347 പേര്‍ മരിച്ചു.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 7064 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,47,712 ആയി. ഇന്ന് 125 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 9370 ആയി. 1,15,477 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 522846.
തമിഴ്നാട്ടില്‍ ഇന്ന് 5,395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,391,ആയി. ഇന്ന് 62 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 5,572 പേര്‍ രോഗമുക്തരായി. 45,881 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,69,664 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 9,846 പേര്‍ മരിച്ചു.
ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചപ്പോള്‍ 7,558 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,23,512 ആയി. ആകെ 6,66,433 പേര്‍ രോഗമുക്തരായി. നിലവില്‍ 51,060 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6,019 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.