Connect with us

Covid19

സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കും; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി പുഴുവരിച്ച സംഭവത്തിലായിരുന്നു സര്‍ക്കാറിന്റെ അച്ചടക്ക നടപടി. ഇക്കാര്യത്തില്‍ ഡി എം ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്. ശത്രുതാപരമായ നടപടി ഉണ്ടാവില്ല. വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ചൊവ്വാഴ്ച വൈകുന്നേരത്തിനകം തീരുമാനിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമാണ്. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുന്‍ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടുപെടുകയാണ്. ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും മന്ത്രി ചോദിച്ചു. ആരോഗ്യവകുപ്പില്‍ കൂട്ടരാജിയെന്ന വാര്‍ത്ത അധാര്‍മിക പത്രപ്രവര്‍ത്തനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Latest