Connect with us

Kerala

പെരിയ ഇരട്ടക്കൊല; ഡി ജി പിക്കെതിരായ ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡി ജി പിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസ് സുപ്രീം കോടതിിയുടെ പരിഗണനയിലുള്ളതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ആഗസ്റ്റ് 25ന് സി ബി ഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യ ഹരജി. ഹരജിയില്‍ ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 30ന് പരിഗണിക്കുമെന്നും അറിയിച്ചു. കാല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
ഈ മാസം 26നാണു സുപ്രീം കോടതി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത്.

 

Latest