Connect with us

National

കശ്മീരില്‍ ഭീകരാക്രമണം: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു- അഞ്ച് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍ |  തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യൂ. അഞ്ച് ജവാന്‍മാര്‍ക്ക് പുരുക്ക്. പലരുടേയും പരുക്ക് സാരമേറിയതാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പുല്‍വാമയിലെ പാംപോര്‍ ബൈപാസിന് സമീപമാണ് ആക്രമണമുണ്ടായത്. റോഡില്‍ സാധാരണ പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്.

പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായി സൈന്യം തിരിച്ചില്‍ ആരംഭിച്ചു.