Connect with us

Covid19

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ട്രംപ്; ചികിത്സക്കിടെ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് ബാധിതനായി വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചികിത്സക്കിടെ പുറത്തിറങ്ങിയത് വിവാദത്തില്‍. ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ആരോഗ്യ രംഗത്തുള്ളവര്‍ നത്തുന്നത്. സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ വേണ്ടി കളിച്ച ഒരു നാണം കെട്ട നാടകമായാണ് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ എത്തിക്സ് വിഭാഗം തലവന്‍ സേക് ഇമ്മാനുവല്‍ പ്രതികരിച്ചത്. അതീവ ജാഗ്രത പാലിക്കേണ്ട ഈ സാഹചര്യത്തിലും തന്റെ അനുയായികളെ കാണാനായാണ് ട്രംപ് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയത്.

കൊവിഡ് ബാധിനായ ഒരു വ്യക്തി രോഗം മാറുന്നത് വരെ ഒറ്റപെട്ടു കഴിയണമെന്നതാണ് നയം. തന്റെ സുരക്ഷാ ഭടന്മാരുടെയും ആരോഗ്യത്തെ വകവെക്കാതെ ഇത്തരമൊരു നടപടിക്ക് ട്രംപ് തുനിഞ്ഞത് ശരിയായില്ല. ഈ രാഷ്ട്രീയ പ്രഹസനത്തിനു ശേഷം എത്ര പേരാണ് ഇനി ക്വാറന്റീനില്‍ പോകേണ്ടി വരിക. അമേരിക്കയുടെ പ്രഖ്യാപിത കൊവിഡ് നയങ്ങള്‍ക്ക് തന്നെ എതിരാണ് ട്രംപിന്റെ സമീപനങ്ങളെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ പ്രസിഡന്റും ടീമും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു എന്നും, ഡോക്ടര്‍മാര്‍ യാത്രക്കുള്ള അനുമതി നല്‍കിയിരുന്നു എന്നുമാണ് വൈറ്റ് ഹൌസ് പ്രതിനിധി അറിയിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് കാറില്‍ കൈകള്‍ ഉയര്‍ത്തി അനുയായികളെ അഭിവാദ്യം ചെയ്താണ് ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോയാത്.

 

Latest