Kerala
സ്വര്‍ണക്കടത്ത് ഉടന്‍ തെളിവ് നല്‍കാന്‍ എന്‍ ഐ എയോട് കോടതി

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എഫ് ഐ ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ ഐ എക്ക് വിചാരണ കോടതിയുടെ നിര്‍ദേശം. തെളിവ് ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ കുറ്റാരോപിതരമായ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്നും കോടതി ഓര്‍മിപ്പിച്ചു.
കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം. തെളിവുകള്‍ സംബന്ധിച്ച പരാമര്‍ശം നേരത്തേ തന്നെ കോടതി നടത്തിയിരുന്നു. അതിനുശേഷം അറസ്റ്റ് കഴിഞ്ഞ് വീണ്ടും ജാമ്യാപേക്ഷ കൊടുക്കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് കോടതിയുടെ പരാമര്‍ശം വീണ്ടുമുണ്ടായത്. അനുബന്ധ തെളിവുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചതിന് പുറമെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ സ്വര്‍ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.