Kerala
ബെംഗളൂരു ആസ്ഥാനമായുള്ള മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇ ഡി നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം | ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിന് വിധേയനാകാന്‍ ബിനീഷ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. സഹോദരന്‍ ബിനോയ് കോടിയേരി, രണ്ട് സുഹൃത്തുക്കള്‍ എന്നിവരും ബിനീഷിനൊപ്പമുണ്ട്.
കേസിലെ പ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) കസ്റ്റഡിയിലെടുത്ത അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് എന്‍ സി ബിക്ക് മൊഴി നല്‍കിയിരുന്നു.