Connect with us

Business

പശ്ചിമേഷ്യയിലെ മികച്ച എക്സ്ചേഞ്ച്; രണ്ടാം സ്ഥാനം ലുലുവിന് 

Published

|

Last Updated

അബുദാബി | മിഡിൽ ഈസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോർബ്സ് മാഗസിൻ പുറത്തിറക്കി.  മേഖലയിലെ 300ലധികം എക്സ്ചേഞ്ചുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ലുലുവിന് ലഭിച്ചത്.  പ്രതിമാസ ഇടപാടുകൾ, ബ്രാഞ്ചുകളുടെ എണ്ണം, ലഭ്യമായ മറ്റ് സേവനങ്ങൾ, ബ്രാഞ്ച് വിപുലീകരണ രീതികൾ, സമീപകാല നൂതന ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച എക്സ്ചേഞ്ചുകളെ ഫോബ്‌സ് തിരഞ്ഞെടുക്കുന്നത്.  ആറോ അതിലധികമോ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ചുകളാണ് പട്ടികയിൽ ഇടംപിടിക്കുന്നത്.  പട്ടികയിൽ ഇടംപിടിച്ച ചില എക്സ്ചേഞ്ചുകൾക്ക്   മിഡിൽ ഈസ്റ്റിന് പുറത്ത് ശാഖകളുണ്ട്.

മണി എക്സ്ചേഞ്ച് കേന്ദ്രങ്ങൾ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗത്തിന് സൗകര്യമൊരുക്കുന്നു. അവരിൽ പലർക്കും മിഡിൽ ഈസ്റ്റിലോ അവരുടെ സ്വന്തം രാജ്യങ്ങളിലോ ബേങ്ക് അക്കൗണ്ടുകളില്ല. ശരാശരി എക്സ്ചേഞ്ച് ഹൗസുകൾ ബേങ്കുകളേക്കാൾ മികച്ച വിനിമയ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മണി എക്സ്ചേഞ്ചുകളുടെ കിയോസ്കുകൾ പല മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സൗകര്യപ്രദമായി കാണാം.

വിവിധ സ്ഥലങ്ങളിലേക്ക് പ്രതിവർഷം 100 ബില്യൺ ഡോളർ അയക്കുന്ന ഒരു മാർക്കറ്റ് കൂടിയാണ് മിഡിൽ ഈസ്റ്റ്.  പണമയക്കലിന് പുറമേ, പോൾ ഇടപാടുകൾ, ട്രാവൽ കാർഡുകൾ തുടങ്ങിയ സേവനങ്ങളും എക്സ്ചേഞ്ചുകൾ നൽകുന്നു. ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി, അൽ ഫർദാൻ എക്‌സ്‌ചേഞ്ച്, അൽ മുല്ല ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് എന്നിവയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടികയിൽ നാലാം സ്ഥാനം അൽ ഫർദാൻ എക്സ്ചേഞ്ചിനാണ്‌. 2008 ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ചിന് നിലവിൽ 220 ബ്രാഞ്ചുകളുണ്ട്.