Connect with us

Covid19

കൊവിഡ് വ്യാപനം: അപകടം പതിയിരിക്കുന്നത് ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതലാകുമ്പോള്‍

Published

|

Last Updated

കൊവിഡ് കേസുകള്‍ എത്രയുണ്ടെന്നത് അല്ല, ആശുപത്രി സംവിധാനങ്ങളേക്കാള്‍ കേസുകളുടെ എണ്ണം എത്തുന്നതാണ് ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുരളി തുമ്മാരുകുടി. അപ്പോഴാണ് ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കേണ്ടത്, ഓരോരുത്തര്‍ക്കും എത്ര ഓക്‌സിജന്‍ കൊടുക്കണം എന്നൊക്കെ നമ്മുടെ പാവം ഡോക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കേണ്ടി വരുന്നത്. അപ്പോഴാണ് മരണ നിരക്ക് ഇപ്പോഴത്തെ അര ശതമാനത്തിന് മുകളിലേക്ക് പോകാന്‍ പോകുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രാദേശികമായെങ്കിലും ആ സ്ഥിതി ഉണ്ടാകും എന്നാണ് തോന്നുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷെ കേസുകള്‍ എല്ലാക്കാലത്തും മുകളിലേക്ക് പോകില്ല. മരണങ്ങള്‍ കൂടുമ്പോള്‍ ആളുകളുടെ പെരുമാറ്റം മാറും, സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും, രോഗ വ്യാപന നിരക്ക് കുറയും, മരണം കുറയും. വാക്‌സിന്‍ ഒക്കെ വരുന്നത് വരെ അല്ലെങ്കില്‍ സമൂഹത്തില്‍ ബഹുഭൂരിപക്ഷത്തിലും കൊറോണ കയറിപ്പോകുന്നത് വരെ ഇത് തന്നെയാകും സ്ഥിതി. ഇങ്ങനെ ആദ്യത്തെ കുന്നുകയറി ഇറങ്ങുന്നത് ഒക്ടോബറില്‍ സംഭവിക്കുമോ എന്ന് മാത്രമാണ് ഞാന്‍ നോക്കിയിരിക്കുന്നത്.

കേരളത്തിലെ പ്രതിദിന കൊറോണ കേസുകള്‍ പതിനായിരത്തോട് അടുക്കുകയാണ്. ഈ ആഴ്ച അത് പതിനായിരം കവിയും. അങ്ങനെ ഒരാഴ്ച നിന്നാല്‍ പ്രതിദിന മരണങ്ങളുടെ എണ്ണം ശരാശരി അമ്പത് ആകും.
ഈ കണക്കിന് പോയാല്‍ പ്രതിദിന കേസുകളുടെ എണ്ണം ഇരുപതിനായിരം ആകുമോ ?, പ്രതിദിന മരണം നൂറു കടക്കുമോ ? പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/thummarukudy/posts/10222340172148506 

Latest