National
പ്രിയങ്കക്കെതിരായ കൈയേറ്റത്തില്‍ ഖേദപ്രകടനവുമായി യുപി പോലീസ്; മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ അന്വേഷിക്കും

നോയിഡ | നോയിഡയില്‍ പ്രിയങ്ക ഗാന്ധിയെ പോലീസുകാരന്‍ കൈയേറ്റം ചെയ്തസംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നിയമിച്ചതായും നോയിഡ പോലീസ് അറിയിച്ചു.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ശനിയാഴ്ച രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുമൊപ്പം നടത്തിയ യാത്രയ്ക്കിടയിലാണ് പ്രിയങ്കക്കെതിരേ പോലീസ് കെയേറ്റമുണ്ടായത്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെടുന്നതിനിടെയാണ് ഒരു പുരുഷ പോലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഖേദപ്രകടനവുമായി നോയിഡ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.