മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ലാപ്‌ടോപ് ഗോ വിപണിയില്‍

Posted on: October 4, 2020 5:49 pm | Last updated: October 4, 2020 at 5:49 pm

ന്യൂയോര്‍ക്ക് | മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ് ഗോ, സര്‍ഫേസ് പ്രോ ടെന്‍ എന്നിവ പുറത്തിറക്കി. സര്‍ഫേസ് ലാപ്‌ടോപ് 3യുടെ ചെറു പതിപ്പാണ് ഗോ. വിദ്യാര്‍ഥികളെയും ബിസിനസ്സുകാരെയും ലക്ഷ്യമിട്ടാണ് ഇത് ഇറക്കിയത്. കൂടുതല്‍ കരുത്തുറ്റ പ്രൊസസ്സറുമായാണ് പ്രോ ടെന്‍ എത്തുന്നത്.

ഗോയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയില്‍ 549.99 ഡോളര്‍ (ഏകദേശം 40,300 രൂപ) മുതല്‍ ആണ് വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 13 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. 149,999 രൂപയാണ് സര്‍ഫേസ് പ്രോ ടെന്നിന്റെ (16ജിബി+256 ജിബി എല്‍ ടി ഇ) വില. 16ജിബി+ 512ജിബി എല്‍ ടി ഇയുടെ വില 178,999 രൂപയാണ്.

സര്‍ഫേസ് ലാപ്‌ടോപ് ഗോയുടെ ബാറ്ററി 13 മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കയറും. ടച്ച് സ്‌ക്രീനുമുണ്ട്. 1.11 കിലോയാണ് ഭാരം. മള്‍ട്ടിടച്ച് സ്‌ക്രീനാണ് സര്‍ഫേസ് പ്രോ ടെന്നിന്റെത്. ബാറ്ററി 15 മണിക്കൂര്‍ വരെ നിലനില്‍ക്കും. 774 ഗ്രാമാണ് വില.

ALSO READ  ഫൗജിയുടെ പ്രി രജിസ്‌ട്രേഷന്‍ 40 ലക്ഷം മറികടന്നു; ഇറങ്ങുന്നത് റിപ്പബ്ലിക് ദിനത്തില്‍