Connect with us

Kerala

ഇന്ദിരാ ഭവനിലെ ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി നിരീക്ഷണത്തില്‍ പോയി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇന്ന് നടന്ന പരിശോധനയിലാണ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വരും ദിവസങ്ങളിലെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അതേ സമയം തിരുവനന്തപുരം നഗരസഭയിലെ ഏഴ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തിലേക്ക് മാറി.

ഒക്ടോബര്‍ 30 വരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും കുടുംബാംഗത്തിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.