Connect with us

International

കമ്യൂണിറ്റ്‌സ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് യുഎസ് പൗരത്വം നല്‍കാനാകില്ലെന്ന് ട്രംപ് ഭരണകൂടം

Published

|

Last Updated

വാഷിങ്ടന്‍ | കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. വെള്ളിയാഴ്ച യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റ് ഏകാധിപത്യ പാര്‍ട്ടികളിലൊ ബന്ധമുള്ളവര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‌സിഐഎസ് പറയുന്നത്. വ്യാപാര തര്‍ക്കത്തിനു പുറമേ കൊവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായിനല്ല ബന്ധത്തിലല്ല
യുഎസ്. പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗ നിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ച നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം ആവുന്നതെല്ലാം ചെയ്യുമെന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest