Connect with us

National

ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷകരെ തകര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിക്ക് തുടക്കമിട്ട് പഞ്ചാബിലെ മോഗയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന തൂണുകളായ സര്‍ക്കാറിന്റെ ഭക്ഷ്യധാന്യ സംഭരണം, എംസ്പി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിപണി എന്നിവ തകര്‍ക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും രാഹുല്‍ ആരോപിച്ചു.

കൊവിഡ് സമയത്ത് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ കര്‍ഷകുരട ഭൂമിയില്‍ കണ്ണുവെച്ചിരിക്കുന്നു. ഇത് മോദി സര്‍ക്കാര്‍ അല്ല, അദാനി – അംബാനി സര്‍ക്കാറാണെന്നും രാഹുല്‍ തുറന്നടിച്ചു.

ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവര്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇരകള്‍ക്ക് എതിരെയാണ് നടപടി ഉണ്ടായത്. മുഖ്യമന്ത്രിയും ജില്ലാ മജിസ്‌ട്രേറ്റും ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ തടങ്കലിലാക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

ചണ്ഡീഗഡില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗ ജില്ലയിലെ ബധ്‌നി കലാനില്‍ പൊതുയോഗത്തോടെയാണ് ട്രാക്ടര്‍ റാലി തുടങ്ങിയത്. ബധ്‌നി കലന്‍ മുതല്‍ ലുധിയാനയിലെ ജത്പുര വരെയുള്ള റാലിക്ക് രാഹുല്‍ നേതൃത്വം നല്‍കും. ജത്പുരയില്‍ നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തെയും രാഹുല്‍ അഭിസംബോധന ചെയ്യും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പഞ്ചാബ് സന്ദര്‍ശനം. മുഖ്യമന്ത്രി അമരീന്ദര് സിംഗ്, പഞ്ചാബ് കോണ് ഗ്രസ് നേതാവ് സുനില് ജാഖര് , മറ്റ് പാര് ട്ടി നേതാക്കള്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

Latest