സിബിഐ അന്വേഷണം തള്ളി ഹത്രാസ് പെണ്‍കുട്ടിയുടെ മാതാവ്

Posted on: October 4, 2020 9:31 am | Last updated: October 4, 2020 at 11:20 am

ഹത്രാസ് | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം തള്ളി പെണ്‍കുട്ടിയുടെ മാതാവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അല്ലാത്ത സിബിഐ അന്വേഷണം വേണ്ടെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട. ജീവിക്കണമെന്നാണ് മകള്‍ ആഗ്രഹിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

ഹത്രാസ് സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. കേസ് അട്ടിമറിക്കാനുള്ള യുപി പോലീസിന്റെ ആസൂത്രിത നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായതും യോഗി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ALSO READ  ഹത്രാസ്: ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി