National
യു പിയില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നു: എ കെ ആന്റണി

ന്യൂഡല്‍ഹി | യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നെന്ന് മുതിര്
ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കാട്ടുനീതിയാണ് അവിടെ നടക്കുന്നത്. തുടര്‍ച്ചായി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന നാടായി അത് മാറി. ഇതില്‍ അവസാനത്തേതാണ് ഹത്രാസില്‍ ദളിത് പെണ്‍കുട്ടിക്ക് നേരെ ഉണ്ടായതെന്നും ആന്റണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടാ ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍ ജി ഒകളുമെല്ലാം സമരത്തിലാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമേ രാഹുല്‍ യു പിയില്‍ നിന്ന് മടങ്ങൂ. നിര്‍ഭയ സംഭവമുണ്ടായപ്പോള്‍ ശക്തമായ ഇടപെടാണ് യു പി എ സര്‍ക്കാര്‍ നടത്തിയത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തി. ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ അല്ലെങ്കില്‍പോലും കടുത്ത ശിക്ഷ നല്‍കാനുള്ള നിയമ നിര്‍മാണമാണ് നടത്തിയത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.