Connect with us

Gulf

ഐസിഎഫ് അനുമോദന പത്രം കൈമാറി

Published

|

Last Updated

ദോഹ | കൊവിഡ് കാലത്ത് ഐ സി എഫ് നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കിറ്റ് ഉള്‍പ്പടെ അനുബന്ധ സഹായത്തിനും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അനുമോദന പത്രം സ്ഥാപന മേധാവികള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള അനുമോദന പത്രം ലുലു റീജിയണല്‍ ഡയറക്ടര്‍ ഷൈജന്‍ ലുലു റീജിയണല്‍ മാനേജര്‍ ഷാനവാസ് പി എന്നിവര്‍ക്ക് നല്‍കി.

ചടങ്ങില്‍ ഖത്തര്‍ ഐ സി എഫ് സേവന വിഭാഗ പ്രസിഡണ്ട് അഷ്റഫ് സഖാഫി തിരുവള്ളൂര്‍, ഐ സി എഫ് നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് കാലത്ത് സഹായിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള അനുമോദന പത്രങ്ങള്‍ കൈമാറി വരുകയാണ്.

Latest