National
അതിര്‍ത്തിയില്‍ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍ | ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനത്തിന് ശ്രമിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. മങ്കോട്ടെ, കൃഷ്ണ ഘട്ടി മേഖലകളില്‍ ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. കനത്ത നാശനഷ്ടം പാകിസ്ഥാന്‍ ഭാഗത്ത് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരര്‍ക്ക് ഉള്‍പ്പെടെ പാക് ഭാഗത്ത് ആള്‍നാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
---- facebook comment plugin here -----