Kerala
ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം | റവന്യൂ ഡിവിഷൻ ഓഫീസുകളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസങ്ങൾക്കകം തീർപ്പാക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചു. മുതിർന്ന പൗരൻമാരുടെ സംരക്ഷണം സംബന്ധിച്ചതുൾപ്പടെയുള്ള ഫയലുകളിൽ ആർ.ഡി.ഒ ഓഫീസുകളിൽ തീർപ്പുണ്ടാകുന്നതിലെ കാലതാമസം നേരിടുന്നതായുള്ള പരാതികളെ തുടർന്നാണ് മന്ത്രി ആർ.ഡി.ഒ മാരുടെയും കളക്ടർമാരുടെയും യോഗത്തിൽ നിർദ്ദേശം നൽകിയത്.
അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ്കൽപ്പിക്കാത്തതുമൂലം ജനങ്ങൾക്കും പ്രത്യേകിച്ച് മുതിർന്ന പൗരൻമാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം വീഡിയോ കോൺഫറൻസ് മുഖേന ചേർന്നത്.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു, ജോയിന്റ് കമ്മീഷണർ എ. കൗശികൻ എന്നിവരും പങ്കെടുത്തു.
---- facebook comment plugin here -----