Ongoing News
വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നു നല്‍കിയ കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട | വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നു നല്‍കിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റൂര്‍ വെള്ളാഞ്ചേരി തുണ്ടിയില്‍ ടി കെ മഹേഷ് (38) ആണ് അറസ്റ്റിലായത്. മഹേഷിന്റെ വീട്ടിലെ ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ 28ന് വൈകിട്ട് ആറിനാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികളാണ് ട്യൂഷന് എത്തിയിരുന്നത്. ഇതില്‍ രണ്ട് പേര്‍ക്കു ബീഡി നല്‍കി. വീട്ടിലെത്തിയപ്പോള്‍ തലകറക്കവും കടുത്ത ക്ഷീണവും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ ഇത് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വച്ച ബീഡി വലിപ്പിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
---- facebook comment plugin here -----