Connect with us

Business

അറിയാം, പുതിയ എ ടി എം കാര്‍ഡ് നിയമങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ ബേങ്കുകള്‍ നല്‍കിയ എ ടി എം, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. റിസര്‍വ് ബേങ്ക് ആണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച് ബേങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ആഴ്ചകളായി അറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.

  • ഇന്ത്യയിലോ വിദേശത്തോ ഓണ്‍ലൈന്‍ പേയ്‌മെന്റിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ അവ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
  • കാര്‍ഡ് ക്ലോണിംഗ് തട്ടിപ്പുകള്‍ കുറക്കാനാണ് ഈ നീക്കം.
  • ഈ നിയമം അനുസരിച്ച്, കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം ചെലവഴിക്കല്‍, എ ടി എമ്മില്‍ നിന്നുള്ള പിന്‍വലിക്കല്‍ പരിധികള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം.
  • തങ്ങളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, ഇ- വാണിജ്യം പോലുള്ള സേവനങ്ങള്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ കാര്‍ഡ് ഉടമകള്‍ക്ക് ചെയ്യാം.
  • എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നിയമം ബാധകമായിരിക്കും.
  • ആപ്പോ നെറ്റ് ബേങ്കിംഗോ ഉപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിച്ച് മെനുവിലെ സര്‍വീസസ് വിഭാഗത്തില്‍ എ ടി എം കാര്‍ഡ്‌സ് എന്നത് തിരഞ്ഞെടുത്താല്‍, ആഭ്യന്തര, അന്താരാഷ്ട്ര പണം ചെലവഴിക്കലിന് പരിധി വെക്കാനാകും.