Connect with us

Covid19

15 മിനുട്ടിനുള്ളില്‍ കൊവിഡ് ടെസ്റ്റ്; യൂറോപ്പില്‍ അംഗീകാരം, വഴിത്തിരിവാകുമെന്ന് വിദഗ്ധര്‍

Published

|

Last Updated

പാരീസ് | 15 മിനുട്ടിനുള്ളില്‍ കൊവിഡ്- 19 പരിശോധനാഫലം ലഭിക്കുന്ന സംവിധാനം അവതരിപ്പിച്ച് ബെക്ടണ്‍ ഡിക്കിന്‍സണ്‍ കമ്പനി. യൂറോപ്പിലെ സി ഇ മാര്‍കിംഗ് അംഗീകരിക്കുന്ന രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ അറിയിച്ചു.

സാര്‍സ്-കൊവ്-2ന്റെ ഉപരിതലത്തില്‍ ആന്റിജന്‍ എന്ന് വിളിക്കപ്പെടുന്ന പ്രോട്ടീനുകളെ അതിവേഗം തിരിച്ചറിയാന്‍ ഈ ടെസ്റ്റ് കിറ്റിലൂടെ സാധിക്കും. സെല്‍ഫോണിന്റെ വലുപ്പമുള്ള ഈ കിറ്റിന്റെ പേര് ബിഡി വെരിറ്റര്‍ പ്ലസ് സിസ്റ്റം എന്നാണ്. ഈ മാസം അവസാനം യൂറോപ്യന്‍ വിപണികളില്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് ബെക്ടണ്‍ ഡിക്കിന്‍സണ്‍ പ്രതീക്ഷിക്കുന്നത്.

തീവ്രപരിചരണ വിഭാഗങ്ങള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇത് ഉപയോഗിക്കാം. യൂറോപ്പില്‍ പുതിയ ടെസ്റ്റ് കിറ്റ് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ബെക്ടണ്‍ ഡിക്കിന്‍സണ്‍ മേധാവി (യൂറോപ്പ്) ഫെര്‍ണാണ്ട് ഗോള്‍ഡ്ബ്ലാട്ട് പറഞ്ഞു. പി സി ആര്‍ ടെസ്റ്റുകളേക്കാള്‍ വളരെ വേഗത്തില്‍ ഫലം നല്‍കുന്നതാണ് ആന്റിജന്‍ ടെസ്റ്റ്. എങ്കിലും ഇവയുടെ കൃത്യത പൊതുവെ കുറവാണ്.