Connect with us

First Gear

ബി എം ഡബ്ല്യു രാജ്യത്ത് അവതരിപ്പിക്കുന്നത് മിനി കണ്‍വേര്‍ട്ടിബ്ള്‍ സൈഡ്‌വാക് എഡിഷന്റെ 15 യൂനിറ്റുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മിനി കണ്‍വെര്‍ട്ടിബ്ള്‍ സൈഡ്‌വാക് എഡിഷന്‍ പ്രഖ്യാപനം നടത്തി ബി എം ഡബ്ല്യു. കംപ്ലീറ്റ്‌ലി ബില്‍ഡ് അപ് (സി ബി യു) മാര്‍ഗം 15 യൂനിറ്റുകള്‍ മാത്രമാണ് കമ്പനി രാജ്യത്തേക്ക് കൊണ്ടുവരിക. മിനി വെബ്‌സൈറ്റില്‍ മാത്രമാണ് ബുക്കിംഗിന് അവസരമുള്ളത്.

2007ലാണ് ആദ്യ എഡിഷന്‍ ബി എം ഡബ്ല്യു രാജ്യത്ത് അവതരിപ്പിച്ചിരുന്നത്. ഫസ്റ്റ് എഡിഷന്‍ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ വരുന്നതെങ്കിലും വാഹനത്തിന്റെ അകത്തും പുറത്തും അപൂര്‍വ രൂപകല്പനയാണുള്ളത്. ഡീപ് ലഗ്വാന്‍ മെറ്റലിക് എക്സ്റ്റീരിയര്‍ പെയിന്റ്, സോഫ്റ്റ് ടോപ് ഇലക്ട്രിക് റൂഫിന്റെ ജ്യോമെട്രിക് പാറ്റേണ്‍, രണ്ട് ടോണുകളിലായി 17 ഇഞ്ച് ആലോയ്‌സ്, ഡോര്‍ സില്‍ ഫിനിഷര്‍, ലെതര്‍ സീറ്റ്, ലെതറിലുള്ള മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ട്വൈൻപവര്‍ ടര്‍ബോ എന്‍ജിന്‍, 7.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗം, മണിക്കൂറില്‍ 230 കിലോമീറ്റര്‍ പരമാവധി വേഗം, 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ഇരട്ട ക്ലച്ച്, സ്റ്റിയറിംഗിന് പിന്നില്‍ പെഡല്‍ തുടങ്ങിയവയുമുണ്ട്. 44.49 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Latest