Kerala
അപകട സ്ഥലത്ത് രക്ഷകനായി എത്തിയ ആള്‍ ബൈക്കുമായി കടന്ന് കളഞ്ഞു

തിരുവനന്തപുരം | ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സഹായിക്കാനെത്തിയ ആള്‍ അതേ ബൈക്കുമായി കടന്നു കളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ യുവാവിനാണ് ദുരനുഭവമുണ്ടായത്. ബാലരാമപുരത്ത് വെടിവച്ചാന്‍കോവില്‍ പുന്നമൂട് റോഡിലായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസില്‍ സി എസ് ജിജോക്കാണ് അപകടത്തില്‍ പരുക്കേറ്റതിന് പിറകെ ബൈക്കും നഷ്ടമായത്. ബൈക്കില്‍ നിന്നും വീണ ജിജോയെ ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുകയും കൂടെ നിന്ന് സഹായിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാള്‍ ബൈക്കുമായി കടന്നുകളഞ്ഞത്.
സംഭവത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഈ ദൃശ്യങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.
---- facebook comment plugin here -----