Kerala
വര്‍ക്കലയില്‍ കോണ്‍ട്രാക്ടറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവം; സബ് കോണ്‍ട്രാക്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം | വര്‍ക്കലയില്‍ കോണ്‍ട്രാക്ടറും കുടുംബവും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്.
മരിച്ച ശ്രീകുമാര്‍ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികള്‍ സബ് കോണ്‍ട്രാക്ട് ആയി അശോക് കുമാറിനായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അശോക് കുമാര്‍ സമയത്തിന് ജോലി തുടങ്ങാതിരുന്നതാണ് ശ്രീകുമാറിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കിയത്. ആത്മഹത്യാകുറിപ്പില്‍ അശോക് കുമാറിന്റെ പേര് എഴുതുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ശ്രീകുമാറിന്റെയും അശോക്കുമാറിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചു.
---- facebook comment plugin here -----