Connect with us

National

യുപിയില്‍ വീണ്ടും ക്രൂരത; കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബല്‍റാംപൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ഇരു കാലുകളും തല്ലി ഒടിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ പോയി തിരിച്ചുവരുന്ന വഴി മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

സംസ്ഥാനത്തെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് യുവതി മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് പുതിയ സംഭവം. സവര്‍ണ ജാതിക്കാരാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും മാരകമായി മുറിവേല്‍പ്പിക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്തത്. കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. അലിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിക്കുകയായിരുന്നു.

Latest