Ongoing News
തുടര്‍ച്ചയായി മൂന്നാം ജയമെന്ന മോഹം വിഫലം; `കൊല്‍ക്കത്തക്കു മുമ്പില്‍ രാജസ്ഥാന്‍ വീണു

ദുബൈ | ഐ പി എല്ലില്‍ തുടര്‍ച്ചയായി മൂന്നാം ജയമെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹം കൊല്‍ക്കത്ത തല്ലിക്കൊഴിച്ചു. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മുന്നില്‍ വച്ച 174 റണ്‍സിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ 137 റണ്‍സില്‍ വീണു. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരില്‍ ടോം കരന്റെ (പുറത്താകാതെ 54) ഒറ്റയാള്‍ പോരാട്ടം വിഫലമായി. ഓപ്പണര്‍ ജോസ് ബട്ലര്‍ (21), തെവാത്യയും (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
34 പന്തില്‍ 47 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്‍, ഇയോന്‍ മോര്‍ഗന്‍ (പുറത്താകാതെ 34), ആന്ദ്രെ റസല്‍ (14 പന്തില്‍ 24) എന്നിവരാണ് കൊല്‍ക്കത്തയെ തെറ്റില്ലാത്ത സ്‌കോറില്‍ എത്താന്‍ സഹായിച്ചത്.
---- facebook comment plugin here -----