Connect with us

Gulf

ബാബ്‌രി മസ്ജിദ് കേസിലെ വിധി മതനിരപേക്ഷതക്കേറ്റ തിരിച്ചടി: ഐ സി എഫ്

Published

|

Last Updated

ദമാം | ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതി വിധി മതനിരപേക്ഷതക്ക് കടുത്ത തിരിച്ചടിയാണെന്ന് ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനാധിപത്യ വിശ്വാസികളില്‍ കടുത്ത നിരാശയാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. മുന്‍ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ കാലത്ത് ബാബ്‌രി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷം 2009ലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. കോടതി വിധി പ്രഹസനമാണെന്ന കമ്മീഷന്റെ വിലയിരുത്തലുകളും ഇതോടാപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ അബ്ദുസമദ് മുസ്‌ലിയാര്‍ കുളപ്പാടം അധ്യക്ഷത വഹിച്ചു. റാഷിദ് കോഴിക്കോട് സ്വാഗതവും മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു.

Latest