Connect with us

National

യു പിയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന ഹരജി കോടതി തള്ളി

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര സിവില്‍ കോടതി തള്ളി. മഥുര ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളി ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും ഇത് പൊളിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. അഭിഭാഷകനായ വിഷ്ണു ജെയിന്‍ എന്നയാളാണ് ഹരജി നല്‍കിയത്.
ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് പള്ളി പണികഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ഹരജി നല്‍കിയത്.

മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ കൃഷ്ണ ക്ഷേത്രം ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നും ഇയാള്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നും ഹരജിയിലുണ്ട്.

അതേസമയം, ഹരജിക്കെതിരെ മഥുരയിലെ പുരോഹിത സംഘമായ അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ രംഗത്തെത്തി. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നു എന്നാണ് അധ്യക്ഷന്‍ മഹേഷ് പഥക് പ്രതികരിച്ചത്.

 

 

---- facebook comment plugin here -----

Latest