Connect with us

Business

കാലതാമസം നേരിട്ട ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം നവംബര്‍ 30 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | 2018- 19 സാമ്പത്തിക വര്‍ഷത്തെ കാലതാമസം നേരിടുകയും പരിഷ്‌കരിക്കുകയും ചെയ്ത ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ച് ആദായ നികുതി വകുപ്പ്. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണം നികുതിദായകര്‍ നേരിട്ട പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ബി ഡി റ്റി) അറിയിച്ചു.

കാലതാമസം നേരിട്ട റികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ നിലവില്‍ സമര്‍പ്പിച്ച റിട്ടേണ്‍ പരിഷ്‌കരിക്കാനോ ഉള്ളവര്‍ക്ക് നവംബര്‍ 30 വരെ സമയം ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള വരുമാനത്തിനുള്ള നികുതിയാണിത്. ഇതുവരെ ഇതിനുള്ള അവസാന സമയം സെപ്തംബര്‍ 30 ആയിരുന്നു.

മാത്രമല്ല, 2019- 20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. റിട്ടേണുകള്‍ വൈകിയാല്‍ പതിനായിരം രൂപ വരെ പിഴയുണ്ടാകും. അതേസമയം, അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ആയിരം രൂപയാണ് പിഴ.

---- facebook comment plugin here -----

Latest