Connect with us

Ongoing News

ബാബരി വിധി: രോഷവും നിരാശയും അണപൊട്ടിയൊഴുകി സോഷ്യല്‍ മീഡിയ

Published

|

Last Updated

കോഴിക്കോട് | കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നുമുള്ള പ്രത്യേക സി ബി ഐ കോടതി വിധിയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ രോഷവും നിരാശയും. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ കേരളത്തിലെ നിയമസഭാംഗം എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ച അഭിപ്രായം പലരും ഷെയര്‍ ചെയ്യുന്നുണ്ട്.

https://www.facebook.com/vtbalram/posts/10158010243029139 

വി എം സുധീരന്‍, വി ടി ബല്‍റാം, സീതാറാം യെച്ചൂരി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം വിധിക്കെതിര അതിരോഷത്തോടെ പ്രതികരിച്ചു. മാത്രമല്ല, വിധിയുടെ പശ്ചാത്തലത്തില്‍ ട്രോളുകളും വരുന്നുണ്ട്.

തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള ബാബരി മസ്ജിദിന്റെ കവര്‍ ഫോട്ടോ അപ്ലോഡ് ചെയ്തുള്ള ചലഞ്ചും വ്യാപകമാകുന്നുണ്ട്. അതിനിടെ, ബാബരി വിധിയില്‍ ഇതുവരെ സാമൂഹിക മാധ്യമത്തില്‍ പോലും പ്രതികരണം അറിയിക്കാത്ത മതേതര പാര്‍ട്ടിയുടെ ദേശീയ നേതാക്കളടക്കമുള്ളവരുടെ മൗനവും ചര്‍ച്ചയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ പോലുള്ളവരുടെ മൗനമാണ് ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ യു പിയിലെ ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗത്തിനെതിരെ ഇരുനേതാക്കളും ആഞ്ഞടിക്കുന്നുണ്ടെങ്കിലും ബാബരി കാര്യത്തില്‍ മൗനം പാലിക്കുകയാണ് ഇവര്‍.

https://www.facebook.com/K.R.MeeraVayanavedhi/posts/3479277878782721

Latest