Connect with us

Kerala

എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ തട്ടിപ്പ് കേസ് നിയമസഭ പ്രവിലേജ് കമ്മറ്റി പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ ആയ എം രാജഗോപാലൻ നല്‍കിയ പരാതിയിലാണ് നടപടി.

തട്ടിപ്പ് കേസില്‍ വിവിധ സ്റ്റേഷനുകളിലായി 100 അധികം പരാതികളാണ് എം സി കമറുദ്ദീനെതിരെ നിലവിലുള്ളത്. 130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

നിക്ഷേപ തട്ടിപ്പുപോലെയുള്ള കേസുകളില്‍ എംഎല്‍എ പ്രതിയാകുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് എം രാജഗോപാല്‍ എം എല്‍ എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇതേതുടര്‍ന്നാണ് പരാതി നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. എം പ്രദീപ് കുമാറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഒരു നിയമസഭാഗം പദവിക്ക് നിരക്കാത്ത തരത്തില്‍ പെരുമാറുക, ഏതെങ്കിലും കാര്യത്തില്‍ വീഴ്ചകളുണ്ടാവുക, പെരുമാറ്റ ചട്ടം ലംഘിക്കുക തുടങ്ങിയ കാര്യങ്ങളാണ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുക.

Latest