Connect with us

Saudi Arabia

സഊദി ഫുഡ് & ഡ്രഗ് അതോറിറ്റി ആഗസ്റ്റില്‍ പിടിച്ചെടുത്തത് 3875 ടണ്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഫീഡുകള്‍

Published

|

Last Updated

റിയാദ് | സഊദി ഫുഡ് & ഡ്രഗ് അതോറിറ്റി ആഗസറ്റ് മാസം നടത്തിയ പരിശോധനയില്‍ 3875 ടണ്‍ ഉപയോഗ യോഗ്യ മല്ലാത്ത വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫുഡ് അതോറിറ്റി, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം , പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഫാക്ടറികള്‍, കാലിത്തീറ്റ സംഭരണ കേന്ദ്രങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷി ഭക്ഷ്യ വിപണികളുടെയും സ്റ്റോറുകള്‍ , ഹോള്‍സെയില്‍ – റീട്ടെയില്‍ സ്റ്റോറുകള്‍, വെറ്റിനറി ഫാര്‍മസികള്‍ തുടങ്ങിയ 422 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് . പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 332 ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മൃഗങ്ങളുടെ ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യവും ഉപഭോഗത്തിനായുള്ള ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയായിരുന്നു പരിശോധന നടന്നത് .വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സുകള്‍ നിര്‍ബന്ധമാണെന്നും അതോറിറ്റി പറഞ്ഞു