Kerala
തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്താദ് അനുസ്മരണ സമ്മേളനം വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം | കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സുന്നീ നേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഉസ്താദ് എന്നിവരുടെ അനുസ്മരണവും തഹ്്ലീല്‍ മജ്ലിസും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ നടക്കും. വൈകുന്നേരം 7 ന് ആരംഭിക്കുന്ന പരിപാടിയില്‍ കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തഹ്്ലീല്‍ മജ്ലിസിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദറൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിക്കും. പരിപാടികള്‍ വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy, വിവരങ്ങള്‍ക്ക്: 9645338343,04832738343