Connect with us

Alappuzha

ചെങ്ങന്നൂരിലെ നിര്‍മാണ ശാലയില്‍ നിന്ന് കാണാതായ പഞ്ചലോഹ വിഗ്രഹം സമീപത്തെ കുഴിയില്‍ കണ്ടെത്തി

Published

|

Last Updated

ചെങ്ങന്നൂര്‍ | ആലപ്പുഴ ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണ ശാലയില്‍ നിന്നും കാണാതായ പഞ്ചലോഹ വിഗ്രഹം സ്ഥാപനത്തിനു സമീപത്തെ ഒരു കുഴിയില്‍ നിന്ന് കണ്ടെത്തി. സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരനും സംഘവും ചേര്‍ന്ന് തൊഴിലാളികളെ ആക്രമിച്ച് വിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന് സ്ഥാപന ഉടമകള്‍ പരാതി നല്‍കിയിരുന്നു. സംഘര്‍ഷം നടന്നെങ്കിലും മോഷണം നടന്നതിന് തെളിവില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മോഷണം നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിലെ ദുരൂഹത നീങ്ങാന്‍ സ്ഥാപന ഉടമകളെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ലണ്ടനിലെ ഒരു ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠക്കായി കൊണ്ടുപോകാന്‍ വച്ചിരുന്ന രണ്ട് കോടി രൂപയിലധികം വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നായിരുന്നു ഉടമകളുടെ പരാതി. ഒരു മാസമായി അടഞ്ഞു കിടക്കുകയായിരുന്നു വിഗ്രഹ നിര്‍മാണ ശാലയിലെ സി സി ടി വി കാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. സ്ഥാപനത്തിലെ സംഘര്‍ഷത്തില്‍ മുഖ്യ പ്രതിയായ താത്ക്കാലിക ജീവനക്കാരന്‍ സംഗീതും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സംഘവും ഒളിവിലാണ്.