Connect with us

Techno

മൈക്രോസോഫ്റ്റ് 365ലെ വിവിധ സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യത

Published

|

Last Updated

ന്യൂയോര്‍ക്ക് | ഈയടുത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ മൈക്രോസോഫ്റ്റ് 365ലെ വിവിധ സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ഔട്ട്‌ലുക്ക്.കോം, മൈക്രോസോഫ്റ്റ് ടീംസ് അടക്കമുള്ള സേവനങ്ങളാണ് തടസ്സപ്പെടുക. മാറ്റം വരുത്തിയതിന് ശേഷവും പലതും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിന്‍ഡോസ്, ഓഫീസ് സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ച മൈക്രോസോഫ്റ്റ് അറിയിച്ചു.

മൈക്രോസോഫ്റ്റ് ടീംസ് പ്രവര്‍ത്തനരഹിതമാണെന്ന് ഒരു ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചു. പ്രശ്‌നമുള്ള ഉപയോക്തക്കള്‍ക്ക് ഉടനെ പരിഹാരമാകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബദല്‍ സംവിധാനങ്ങളിലേക്ക് ട്രാഫിക് വഴിതിരിച്ചാണ് കമ്പനി പരിഹാരമുണ്ടാക്കുന്നത്.

എത്ര ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നം നേരിട്ടതെന്ന് വ്യക്തമല്ല. വിവിധ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെ പലരുടെയും തൊഴില്‍ അഭിമുഖങ്ങളും കോളജ് അസൈന്‍മെന്റുകളും മുടങ്ങി. മറ്റ് പരിഹാരങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് എക്‌സ്‌ബോക്‌സും അറിയിച്ചു.

Latest