Connect with us

Kerala

രാമക്കല്‍മേട്ടില്‍ ശക്തമായ കാറ്റ്; സോളാര്‍ പാനലുകള്‍ കാട്ടിലേക്ക് പറന്നുപോയി

Published

|

Last Updated

നെടുങ്കണ്ടം |  കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റില്‍ ഇടുക്കി രാമക്കല്‍മേട്ടില്‍ കോടികളുടെ സോളാര്‍ പാനല്‍ നശിച്ചു. കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്ഥാപിച്ച സൗരോര്‍ജ പവര്‍ പ്ലാന്റിലെ നിരവധി സോളാര്‍ പാനലുകളാണ് കാറ്റില്‍ തമിഴ്‌നാട് വനത്തിനുള്ളിലേക്ക് പറന്നുപോയത്. നെടുങ്കണ്ടത്തിനു സമീപം രാമക്കല്‍മേട് ആമപ്പാറ മലനിരകളിലാണ് സംഭവം. ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ടും പിന്നീട് മൂന്ന് മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാനായി അനര്‍ട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. നിര്‍മാണ പ്രവൃത്തികള്‍ 60 ശതമാനം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ നിരവധി സോളാര്‍ പാനലുകള്‍ തമിഴ്നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോകുകയായിരുന്നു.

കുറച്ച് പാനലുകള്‍ വനത്തില്‍നിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാര്‍ പാനലുകള്‍ പറന്നുപോകാന്‍ കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന് നാല്‍ ഇവ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി എം എം മണി അറിയിച്ചു.

Latest