Connect with us

Ongoing News

ഇഷാൻ കൊടുങ്കാറ്റിൽ ഉലയാതെ കോലിപ്പട; ബാംഗ്ലൂരിന് സൂപ്പർ ജയം

Published

|

Last Updated

ദുബൈ | സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ പി എല്ലിലെ ആവേശപ്പോരില്‍ കോലിപ്പടക്ക് മിന്നും ജയം. സൂപ്പർ ഓവറിലെ പോരാട്ടവും അവസാന പന്തിലേക്ക് നീണ്ടതോടെ ആവേശം ബുർജ് ഖലീഫയോളമെത്തി നിന്ന മത്സരത്തിനാണ് ദുബൈ സാക്ഷിയായത്. സൂപ്പര്‍ ഓവറിലെ എട്ട് റണ്‍സ് മറികടന്നായിരുന്നു മുബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂരിന്‌റെ ജയം. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ നേടിയ 201 റണ്‍സ് മറികടക്കാനുള്ള മുംബൈയുടെ ശ്രമം ഇതേ സ്‌കോറില്‍ അവസാനിക്കുകയായായിരുന്നു. സൂപ്പർ ഓവറിൽ വെറും ഏഴ് റൺസ്​ വിട്ടുകൊടുത്ത നവദീപ്​ സൈനിയാണ്​ ബാംഗ്ലൂരിന് വിജയമൊരുക്കിയത്. ഡിവില്ലേഴ്സും കോലിയും ചേർന്നാണ് സൂപ്പർ ഓവറിൽ ലക്ഷ്യം നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സിന്‌റെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ അടിതെറ്റിയ മുംബൈക്ക് എട്ട് റണ്‍സെടുത്ത രോഹിത്ത് ശര്‍മയുടെയും 14 റണ്‍സെടുത്ത ഡീക്കോക്കിന്‌റെയും വിക്കറ്റുകൾ നഷ്ടമായി. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് പോലുമെടുക്കാനായില്ല. നാലമനായി ഇറങ്ങിയ ഇഷാനാണ് മത്സരത്തിന്‌റെ ഗതി മാറ്റിയത്. ഇഷാനൊപ്പം പൊള്ളാര്‍ഡ് കൂടി ചേര്‍ന്നതോടെ മുംബൈ വിജയത്തിന്‌റെ അരികിലെത്തി. അവസാന പന്തില്‍ പൊള്ളാര്‍ഡ് നേടിയ ബൗണ്ടറിയാണ് കളി സമനിലയിലെത്തിച്ചത്.

202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഒരിക്കല്‍ പോലും ബാംഗ്ലൂരിന് വെല്ലുവിളിയുയര്‍ത്തിയില്ല. 8 പന്തില്‍ നിന്ന് 8 റണ്‍സെടുത്ത രോഹിതിനെ വാഷിംഗ് ടണ്‍ പുറത്താക്കി. കൂടാതെ കൃത്യമായ ഇടവേളകളില്‍ മുംബൈ ബാറ്റ്‌സ്മാന്മാരെ ബാംഗ്ലൂര്‍ പവലിയനിലേക്ക് മടങ്ങി. മധ്യനിര ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ഭേദപ്പെട്ട ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. ഇശാന്‍ 58 പന്തില്‍ 99 ഉം പൊള്ളാര്‍ഡ് 24 പന്തില്‍ 60 റണ്‍സും നേടി.

ഒരിക്കല്‍കൂടി ഓപ്പണിംഗ് ബാറ്റസ്മാന്മാര്‍ കളം നിറഞ്ഞാടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്്‌കോര്‍. ടോസ് നഷ്്ട്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്്ടത്തില്‍ 201 റണ്‍സെടുത്തു. മലയാളി താരം ദേവ്്ദത്തും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഓപണിംഗ് വിക്കറ്റില്‍ 81 റണ്‍സെടുത്ത ശേഷമാണ് ഈ സംഖ്യം പിരിഞ്ഞത്. 35 പന്തില്‍ നിന്ന് ഏഴ് ഫോറും 2 സിക്‌സുമടക്കം 52 റണ്‍സെടുത്ത ഫിഞ്ചിനെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. 40 പന്തില്‍ നിന്ന് അഞ്ച് ഫോറും 2 സിക്‌സും സഹിതം 54 റണ്‍സാണ് ദേവ്്ദത്ത് അടിച്ചുകൂട്ടിടത്. മൂന്നാമനായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടി കോഹ്്‌ലി ഇപ്രാവിശ്യവും നിറം മങ്ങി. 11 പന്തില്‍ 3 റണ്‍സാണ് കോലിയുടെ സമ്പാദ്യം. നാലാമനായി ഇറങ്ങിയ ഡിവില്ലേഴ്‌സ് ആണ് സ്‌കോറിന് വേഗം കൂട്ടിയത്. നാലാം വിക്കറ്റില്‍ ദേവ്്ദത്തും ഡിവില്ലേഴ്‌സും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ഡിവില്ലിയേഴ്സും ശിവം ദുബെയും ചേര്‍ന്നാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്. 24 പന്തുകള്‍ നേരിട്ട ഡിവില്ലേഴ്‌സ് നാല് സിക്സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഐ പി എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഡിവില്ലിയേഴ്സ് പിന്നിട്ടു. 10 പന്തുകള്‍ നേരിട്ട ദുബെ മൂന്നു സിക്സറുകള്‍ പറത്തി 27 റണ്‍സെടുത്തു. മുംബൈക് വേണ്ടി ട്രന്റ് ബോള്‍ട്ട് രണ്ടും ദീപക് ചാഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.