Connect with us

Saudi Arabia

ഉംറ : ആദ്യ പത്ത് ദിവസത്തെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി - ഹജ്ജ് മന്ത്രാലയം

Published

|

Last Updated

മക്ക  |കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ അഞ്ചിന് പുനഃരാരംഭിക്കാനിരിക്കെ ആദ്യ പത്ത് ദിവസത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ “ഇഅ്തമര്‍നാ” മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്,സെപ്റ്റംബര്‍ 27 ഞായറാഴ്ചയാണ് ആപ്ലികേഷന്‍ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തില്‍ പ്രതിദിനം ആഭ്യന്തര തീര്‍ത്ഥാടകരായ ആറായിരം പേര്‍ക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.  https://apps.apple.com/us/app/eatmarna/id1532669630  എന്ന ലിങ്കില്‍ നിന്നാണ് ഡൌണ്‍ലോഡ് ചെയ്യേണ്ടതെന്നും , ആന്‍ഡ്രോയിഡില്‍ വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്നും മന്ത്രാലയം പറഞ്ഞു

---- facebook comment plugin here -----

Latest