Connect with us

Saudi Arabia

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Published

|

Last Updated

റിയാദ് | റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷതയില്‍ റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു,അക്ബര്‍ വേങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ പാലക്കാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു,അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, നാദിര്‍ഷാ, എന്നിവര്‍ സംസാരിച്ചു

പുതിയ ഭാരവാഹികളായി സുലൈമാന്‍ ഊരകം (പ്രസിഡന്റ്), നൗഷാദ് കോര്‍മത്ത് (ജന. സെക്രട്ടറി), ശഫീഖ് കിനാലൂര്‍ (ട്രഷ.),ഷിബു ഉസ്മാന്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (വൈ. പ്രസിഡന്റ്), ഹാരിസ് ചോല (ജോ. സെക്രട്ടറി), ജലീല്‍ ആലപ്പുഴ (വെല്‍ഫയര്‍ കണ്‍വീനര്‍),ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ് കണ്‍വീനര്‍ ), അഫ്താബ് റഹ്മാന്‍ (അക്കാദമിക് കണ്‍വീനര്‍) ,നൗഫല്‍ പാലക്കാടന്‍ (സാംസ്‌കാരിക കണ്‍.), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു , യോഗത്തില്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കോര്‍മത്ത് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest