Connect with us

Kerala

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ; വിജയ് പി നായരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി വകുപ്പ് 67, 67എന്നീ വകുപ്പകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. . അതിനിടെ വിജയ് പി നായരുടെ ഡോക്‌റ്റേറ്റ് വ്യാജമാണെന്ന പരാതിയുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ മ്യൂസിയം പരിസരത്തെ ലോഡ്ജ് വിട്ട് , കല്ലിയൂരിലെ വീട്ടിലായിരുന്നു ഇയാള്‍. വൈകീട്ടോടെ മ്യൂസിയം പോലീസ് കല്ലിയൂരെത്തി വിജയ്‌യെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. അഞ്ച് വര്‍ഷം വരെ തുടവുലഭിക്കാവുന്ന കുറ്റമാണ് വിജയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകള്‍ നീക്കാനും നടപടി തുടങ്ങി.
ഐടി വകുപ്പുകള്‍ക്ക് പുറമേ , കയ്യേറ്റം ചെയ്‌തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. വിജയ്‌യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Latest