Connect with us

Covid19

FACT CHECK: കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതികളോ?

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ രണ്ട് ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിക്കുമെന്ന് വ്യാപക പ്രചാരണം. പ്രധാനമന്ത്രി സുരക്ഷീ ബീമ യോജന (പി എം എസ് ബി വൈ), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി എം ജെ ജെ ബി വൈ) എന്നിവ പ്രകാരം ധനസഹായം ലഭിക്കുമെന്നാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി സന്ദേശങ്ങള്‍ പരക്കുന്നത്.

അവകാശവാദം: കൊവിഡോ മറ്റേതെങ്കിലും കാരണത്താലോ നിങ്ങളുടെ അടുത്ത ബന്ധുവോ സുഹൃത്തോ മരിച്ചാല്‍ 01- 04 മുതല്‍ 31- 03 വരെയുള്ള അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ബേങ്കിനോട് ആവശ്യപ്പെടുക. അതില്‍ 12 രൂപയോ 330 രൂപയോ കയറിയതായി നിങ്ങള്‍ക്ക് കാണം. ട്വിറ്ററിലും ഫേസ്ബുക്കിലും ഈ സന്ദേശം പ്രചരിക്കുന്നുണ്ട്.

യാഥാര്‍ഥ്യം: കാരണങ്ങള്‍ പരിഗണിക്കാതെ മരണങ്ങളെ ഉള്‍ക്കൊള്ളിച്ചതാണ് പി എം ജെ ജെ ബി വൈ പദ്ധതി. അതേസമയം, അപകട മരണവും അംഗവൈകല്യവും ഉള്‍പ്പെടുന്നതാണ് പി എം എസ് ബി വൈ. 2015ല്‍ ആരംഭിച്ച പി എം ജെ ജെ ബി വൈ പ്രകാരം 18- 50 പ്രായമുള്ളവര്‍ക്ക് ചേരാം. രണ്ട് ലക്ഷം രൂപ വരെയുള്ള ലൈഫ് കവറാണ് ഒരു വര്‍ഷ കാലാവധിയിലുണ്ടാകുക. 330 രൂപയാണ് പ്രതിവര്‍ഷ പ്രീമിയം.

---- facebook comment plugin here -----

Latest