Connect with us

Kerala

മലയാറ്റൂര്‍ പാറമട സ്‌ഫോടനം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | മലയാറ്റൂരിലെ പാറമടക്കു സമീപത്തുണ്ടായ സ്‌ഫോടന കേസില്‍ മൂന്ന്‌പേര്‍ കൂടി അറസ്റ്റില്‍. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40), നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പാറമട നടത്തിപ്പുകാരനായ ബെന്നിയെ ബെംഗളൂരുവില്‍ നിന്നും പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.