ഓണ്‍ലൈന്‍ വില്‍പ്പന മേളകളുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും

Posted on: September 28, 2020 5:17 pm | Last updated: September 28, 2020 at 5:20 pm

ന്യൂഡല്‍ഹി | ഇന്ത്യയിലെ ഉത്സവ സീസണിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന മേളകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും. ദി ബിഗ് ബില്യന്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്ളിപ്കാര്‍ട്ടും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ആമസോണും വില്‍പ്പന മേള നടത്തും. വിവിധ ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവോടെ ഇരു വില്‍പ്പന മേളകളിലും പ്രതീക്ഷിക്കാം.

വില്‍പ്പനയുടെ കൃത്യമായ തീയതി ആമസോണ്‍ പ്രഖ്യാപിച്ചിട്ടില്ല. എച്ച് ഡി എഫ് സി ബേങ്ക് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുണ്ട്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുക. ഒരു വര്‍ഷത്തേക്ക് 999 രൂപയും ഒരു മാസത്തേക്ക് 129 രൂപയുമാണ് പ്രൈം സബ്‌സിക്രിപ്ഷന്‍.

മേള തുടങ്ങുന്ന തീയതി ഫ്ളിപ്കാര്‍ട്ടും പ്രഖ്യാപിച്ചിട്ടില്ല. ഫ്ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരമുണ്ടാകുക. എസ് ബി ഐ ബേങ്ക് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുണ്ടാകും. പേടിഎമ്മുമായി സഹകരിച്ച് ഉറപ്പായ കാഷ്ബാക്കുമുണ്ട്.

ALSO READ  ഓർഡർ ചെയ്തത് പവർ ബേങ്ക്; ലഭിച്ചത് മൊബൈൽ ഫോൺ, സത്യസന്ധതക്ക് ആമസോണിന്റെ സമ്മാനം