Connect with us

First Gear

മെഴ്‌സിഡസ് അവതാര്‍ വൈദ്യുത കാറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

ബെര്‍ലിന്‍ | അവതാര്‍ വൈദ്യുത കാറിന്റെ ഡ്രൈവ് ഫോട്ടോകള്‍ പുറത്തുവിട്ട് മെഴ്‌സിഡസ് ബെന്‍സ്. സമീപ ഭാവിയിലെ കാര്‍ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാകും അവതാറിന്റെ കടന്നുവരവ്. കഴിഞ്ഞ ജനുവരിയിലാണ് മെഴ്‌സിഡസ് ഈ ആശയം പുറത്തുവിട്ടിരുന്നത്.

ഹോളിവുഡ് സിനിമ അവതാറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെഴ്‌സിഡസ് ഈ വാഹനത്തിന് നാമകരണം ചെയ്തത്. മധ്യഭാഗത്തെ സെന്‍സറിനാണ് ഈ കാറിന്റെ പ്രധാന നിയന്ത്രണം. വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക.

ഗ്രാഫൈന്‍ അടിസ്ഥാനമാക്കിയ ഓര്‍ഗാനിക് സെല്ലില്‍ പ്രവര്‍ത്തിക്കുന്നതാകും ബാറ്ററി. പൂര്‍ണമായും പുനഃചംക്രമണം ചെയ്യാവുന്ന ലോഹങ്ങളും മറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചത്. സാധാരണ സ്റ്റിയറിംഗും വാഹനത്തിലുണ്ടാകില്ല. മറിച്ച് വാഹനത്തിന്റെ മധ്യഭാഗത്തെ കണ്‍ട്രോള്‍ യൂനിറ്റില്‍ കൈവെച്ചാല്‍ വാഹനം സജീവമാകും.

Latest