Connect with us

National

സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച കങ്കണക്കെതിരെ ക്രമിനല്‍ കേസ്

Published

|

Last Updated

ബെംഗളൂരു | കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതികരിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച നടി കങ്കണ റാവത്തിനെതിരെ ക്രിമിനല്‍ കേസ്. കര്‍ണാടക തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്റ്റംബര്‍ 21-നുള്ള കങ്കണയുടെ ട്വീറ്റാണ് പരാതിക്ക് ആധാരം. പൗരത്വനിയമ ഭേദഗതക്കെതിരെ ചിലര്‍ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയതെന്നും ഇതേ ആളുകളാണ് കാര്‍ഷിക ബല്ലിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടയാക്കിയിരുന്നു.