Connect with us

Covid19

ലോകത്ത് കൊവിഡ് മരണം പത്ത് ലക്ഷത്തിന് മുകളില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തെ കൊവിഡ് മരണങ്ങള്‍ പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. 1,002,158 ജീവനുകള്‍ ഇതിനകം വൈറസ്് മൂലം നഷ്ടപ്പെട്ടു. ആഗോള തലത്തില്‍ ഇതുവരെ 33,298,939 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം. 24,630,967 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 7,666,932 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതില്‍ 65,119 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ 7,321,343 കേസുകളും 209,453 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 6,073,348 കേസുകളും 95574 മരണവും മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 4,732,309 കേസുകളും 41,776മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയില്‍ 20,324, കൊളംബിയയില്‍ 5,488, പെറുവില്‍ 32,262, സ്‌പെയിനില്‍ 31,232 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest