Connect with us

Covid19

കൂടുതല്‍ ജീവന്‍ കവര്‍ന്നെടുത്ത് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 1,124 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 1,124 കൊവിഡ് മരണം. 88,600 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതുവരെ 59,90,581 പേരെയാണ് മഹാമാരി ബാധിച്ചത്. 94,534 പേര്‍ മരണത്തിനു കീഴടങ്ങി. രോഗമുക്തരുടെ എണ്ണം 49,38,688 ആണ്. നിലവില്‍ 9,57,359 പേര്‍ ചികിത്സയിലുണ്ട്. രോഗവ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 13,21,176 കേസുകള്‍ സ്ഥിരീകരിച്ചു. 35,191 പേര്‍ മരിച്ചു. 10,16,450 പേര്‍ക്ക് അസുഖം ഭേദമായി.

ആന്ധ്രപ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 6,68,751 പേരെ രോഗം പിടികൂടിയപ്പോള്‍ 5,663 പേരെ മരണം കവര്‍ന്നു. 5,97,294 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായി. തമിഴ്‌നാട്ടില്‍ 5,75,017 പേരെ രോഗം ബാധിച്ചു. 9,233 പേര്‍ മരണപ്പെട്ടു. 5,19,448 പേര്‍ രോഗമുക്തരായി. കര്‍ണാടകയില്‍ 5,66,023 പേര്‍ രോഗബാധിതരായി. 8,503 പേര്‍ മരിച്ചു. 4,55,719 പേര്‍ക്ക് രോഗം ഭേദമായി.

Latest